Thoughts

When I'm alone, and my mind is free.

ചിലരോട് സംസാരിക്കുന്നത് നമ്മൾ ഇഷ്ടപ്പെട്ട പാട്ട് കേൾക്കുന്ന പോലെയാണ് എത്ര കേട്ടാലും തീരാറാകുമ്പോൾ പിന്നെ ആദ്യം മുതൽ തുടങ്ങാൻ തോന്നും.
ഇടക്കൊക്കെ രാവിലെ എഴുന്നേറ്റ് ചുമ്മാ കണ്ണടച്ചിരുന്നു ശ്രദ്ധിച്ച് കേൾക്കണം. എന്തൊക്കെ തരം ശബ്ദങ്ങളാണ്. അമ്മ അടുപ്പിൽ തീ കത്തിക്കുന്നത്, പള്ളിയിൽ മണി അടിക്കുന്നത്, റബർ വെട്ടുന്നത്, അക്വേറിയത്തിലെ ഓക്സിജൻ കുമിള വരുന്ന ശബ്ദം, അണ്ണാന്റെയും കുയിലിന്റെയും ശബ്ദം, പിന്നെ15 മിനിറ്റ് ഇടവിട്ട് ഇടവിട്ട് ഞാൻ സെറ്റ് ചെയ്തിരിക്കുന്ന alarm അടിക്കുന്നത്.
പഠനകാര്യങ്ങളിൽ ഞാൻ പണ്ടെ മിടുക്കനായതുകൊണ്ട് എല്ലാവരെക്കാളും ഒന്നുരണ്ടു വർഷം കൂടുതൽ പഠിച്ചിട്ടുണ്ട്. അതിന്റെ അഹങ്കാരമൊന്നും ഞാൻ എവിടേം കാണിച്ചിട്ടില്ല.
കഴിഞ്ഞദിവസം ബോട്ടിൽ പോകുമ്പോൾ പുറകിൽ നിന്ന ചേച്ചി ഫോണിൽ സംസാരിക്കുന്നത് കേട്ടതാ.. “ഇപ്പോഴത്തെ പിള്ളേരല്ലെച്ചീ.. അവർ അങ്ങനെയാണ്.. നമ്മൾ ഒറ്റയ്ക്ക് നന്നാക്കാൻ നോക്കണ്ട.. അവളെ വഴക്ക് ഒന്നും പറയാൻ നിൽക്കണ്ട.. കൊള്ളില്ലാത്ത പ്രായാന്നെ.. സങ്കടായാൽ തീർന്നു. എല്ലായിടത്തും ഇങ്ങനെയല്ലേ.. ലോകം മൊത്തം ഇതുതന്നാ അവസ്ഥ.. പ്രായമായ അപ്പച്ഛന്മാർക്കും, ഇത്തിരി ഇല്ലാത്ത പിള്ളേർക്കും ബോധം ഇല്ലാത്ത കാലാ.. “
നിനക്ക് ചന്ദ്രനെ കാണാമോ ? എനിക്കും കണാല്ലോ.. അപ്പൊ നമ്മൾ അത്രേം അടുത്താ..
എല്ലായിടത്തും ഉണ്ടോന്ന് അറിയില്ല, ഇൗ ക്രിസ്ത്യാനികൾക്കിടയിൽ ഒരു വിശ്വാസം ഉണ്ട്, ആദ്യമായി പോകുന്ന പള്ളിയാണെങ്കിൽ അവിടെ പ്രാർത്ഥിക്കുന്ന 3 കാര്യം സാധിച്ചുകിട്ടുമെന്ന്‌… 😇 ചെറുപ്പത്തിൽ ഞാൻ അങ്ങനെ അമ്മേടെ കൂടെ പളളിയിൽ പോകുമ്പോൾ പ്രാർത്ഥിച്ചിരുന്നത് dance കളിക്കുന്ന ഒരു കുരങ്ങനും, മുറ്റം നിറയെ താറാവും, പല color light കത്തുന്ന ഒരു watch-ഉം തരണേന്നാ… 🤙 പാവം അമ്മ ഇതുവല്ലോം അറിയുന്നുണ്ടോ.. 🤭💁🏻‍♂️
ഇന്നുരാവിലെ പിറവത്തേക്ക്‌ പോകുമ്പോ, ഒരു സുന്ദരി ചേച്ചി ആക്ടീവ ഓടിച്ച് വളവ് തിരിഞ്ഞ് വന്നൂ.. വളക്കാൻ പറ്റാതെ അവസാനം കണ്ണടച്ച് ഒരു പോക്ക് പോയി.. പോയപ്പോഴും പേടിയുടെ കൂടെ ഒരു ചെറിയ ചിരിയും ഉണ്ടായിരുന്നു ആ മുഖത്ത്..
വല്ലപ്പോഴും വെറുതെയെങ്കിലും “എഞ്ചിനീയറെ” എന്നു വിളിചൂടെ.. ഹോസ്പിറ്റലിൽ അവരെ “ഡോക്ടറെ” “സിസ്റ്റ്റെ” എന്നൊക്കെ വിളിക്കുന്നതുപോലെ…
എന്തിനാ ഫോട്ടോസ് എടുത്ത് സ്റ്റാറ്റസ് ഇടുന്നത് എന്നല്ലേ.. ഒരുകാലത്ത് സർവസമയവും എന്റെ കൂടെയുണ്ടായിരുന്ന, ഇപ്പൊൾ മരുനട്ടിൽപോയ് ജോലിചെയ്യുന്ന എന്റെ ഉറ്റ സുഹൃത്തുക്കളെ നാട്ടിലേക്ക് ആകർഷിക്കുകയാണ് എന്റെ ലക്ഷ്യം
രാവിലെ ബസിൽവെച്ച് ഒരാൾ പുറകിൽ ഇരുന്ന് വീട്ടിലെ വിശേഷങ്ങൾ സംസാരിക്കുന്നതുകേട്ടു 5 മിനിട്ട് കേട്ടപ്പൊതന്നെ എനിക്ക് ആളെ ഒത്തിരി ഇഷ്ട്ടായി. ചിലർ അങ്ങനെയാണ്, കാണെണമെന്നില്ല.
ഗുരുത്വാകർഷണബലം ഇല്ലാതായാൽ തീരാവുന്നതേയുള്ളൂ കുറേ അഹങ്കാരംമൊക്കെ.
പണ്ടേ വല്യ സാഹസികനാണെന്നാ പറഞ്ഞെ, ചെറുപ്പത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സൈക്കിളിൽഒക്കെ ചാടികേറിയിട്ടുണ്ടത്രെ…
മരിച്ചകഴിഞ്ഞു കല്ലലെടെ മുകളിൽ പിന്നെ എന്ത് granate ഇട്ടിട്ടും ഒരു കാര്യോം ഇല്ല.
ഉറക്കംവരാതെ ബസ്സിൽ രാത്രി യാത്രചെയ്യുമ്പോൾ മിക്കവാറും ഞാൻ വഴിയരികിലെ വീടുകളിലേക്കു ശ്രദ്ധിക്കാറുണ്ട്. ഓരോ വീട്ടിലും ഓരോരോ കാഴ്ചകൾ കാണാം. മുറ്റത്തെ ചെടിനനക്കുന്ന അച്ഛൻ, അടുക്കളയിൽ എന്തോ ധിറുതിയിൽ പാചകം ചെയ്യുന്ന അമ്മ, കുഞ്ഞുവാവയെ തോളിൽകിടത്തി ഉറക്കാൻസ്രമിക്കുന്ന ചേച്ചി, വീടിനുളളിൽ ഓടികളിക്കുന്ന കുട്ടികൾ, ഏതോ പെണ്ണുമായി ഫോണിൽ കൊഞ്ചികുഴയുന്ന ഫ്രീക്കൻ, രത്രിയാത്ര എന്നും ഒരു അനുഭവമാണ്.
അച്ഛനായാലും ഉസ്താതായാലും സ്വാമിആയാലും നല്ലത് പറഞ്ഞുതരുന്നവരെ എന്നും എനിക്ക് ബഹുമാനമാണ്.