Dreams come true
എപ്പോഴെങ്കിലും യാഥാർത്ഥ്യമാക്കാൻ കുപ്പിയിലാക്കി അടച്ചു വെച്ചേക്കുന്ന കുറേ സ്വപ്നങ്ങൾ ഉണ്ട് എല്ലാവർക്കും... എനിക്കും.. ചിലതൊക്കെ മറ്റുള്ളവർക്ക് വട്ടായി തോന്നാവുന്നവ. ☕മഞ്ഞ് മലേടെ മുകളിൽ സ്വസ്ഥമായിരുന്ന് കട്ടൻചായ കുടിക്കണം, 🌳മുറിയുടെ ഉള്ളിൽ ഒത്തിരി അണ്ണാനും പക്ഷികളുമൊക്കെയുള്ള ഒരു കിളിച്ചുണ്ടൻമാവ് വളർത്തണം, 🦊ഒരു കുറുക്കൻ കുഞ്ഞിനെ വീട്ടിൽ ഇണക്കി വളർത്തണം, 🏡കാടിനുള്ളിൽ ഒരു കൊച്ചു വീടുപണിയണം, 🐠മുറിയുടെ ഒരു ഭിത്തി മുഴുവൻ aquarium വേണം, 💁🏻♂️ഒത്തിരിപ്പേർക്ക് ഉപകാരമുള്ള ഒരു product ഉണ്ടാക്കണം, 😇നാളെമുതൽ ഞാൻ ഇല്ല എന്നറിയുമ്പോൾ ആരെങ്കിലുമൊക്കെ സങ്കടപെടണം, 🚌ഒരു van മേടിച്ച് മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്ര പോവണം, പിന്നെ, ഇത്രേം വായിച്ചവരെ സമ്മതിക്കണം 😉🤗